Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road

Kannur

മ​ട​ക്കാ​ട്-​ച​പ്പാ​ര​പ്പ​ട​വ് റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര ദു​രി​ത​മാ​യി

ച​പ്പാ​ര​പ്പ​ട​വ്: കാ​ടു​ക​യ​റി​യ മ​ട​ക്കാ​ട്-​ച​പ്പാ​ര​പ്പ​ട​വ് റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര ബു​ദ്ധി​മു​ട്ടാ​വു​ന്നു. സ്കൂ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ഇ​തു​വ​ഴി കാ​ൽ ന​ട​യാ​യി​ട്ടാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡ​രി​കി​ൽ മു​ഴു​വ​ൻ മു​ൾ​ക്കാ​ടും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ അ​രി​കി​ലേ​ക്കു മാ​റി​നി​ൽ​ക്കാ​നാ​വാ​ത്ത​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. മാ​ത്ര​വു​മ​ല്ല, റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണു​ക​ൾ​ക്കു​മു​ക​ളി​ലേ​ക്കും വൈ​ദ്യു​തി ക​മ്പി​ക​ളി​ലേ​ക്കും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ പ​ട​ർ​ന്നു ക​യ​റി​യ​ത് അ​പ​ക​ടം ഉ​ണ്ടാ​കാ​നി​ട​യാ​ക്കു​ന്നു.

ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും മ​ട​ക്കാ​ട് ബ​സി​റ​ങ്ങി ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ലേ​ക്കു പോ​കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡാ​ണി​ത്. ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​വ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന എ​ളു​പ്പ വ​ഴി​യാ​ണി​ത്.

നേ​ര​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​താ​യെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ച​പ്പാ​ര​പ്പ​ട​വ് കെ​എ​സ്ഇ​ബി ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സി​നു കേ​വ​ലം ഒ​രു​കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് റോ​ഡ​രി​കി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ൽ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ ക​യ​റി​യ വൈ​ദ്യു​തി തൂ​ണു​ക​ളും വൈ​ദ്യു​തി ലൈ​നു​ക​ളു​മു​ള്ള​ത് എ​ന്ന​ത് ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണ്.

District News

വെ​ഞ്ഞാ​റ​മൂടിന് തത്കാലം ആശ്വസിക്കാം പ്ര​ധാ​ന റോ​ഡ് തുറന്നുകൊടുത്തു

വെ​ഞ്ഞാ​റ​മൂ​ട് : മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ട​ച്ചി​ട്ടി​രു​ന്ന പ്ര​ധാ​ന റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് കൊ​ടു​ത്തു. ഇ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് താ​ത്്കാ​ലി​ക പ​രി​ഹാ​ര​മാ​യി.ക​ഴി​ഞ്ഞ 26 ന് ​നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​ർ​വ ക​ക്ഷി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ 20 ദി​വ​സ​ത്തി​ന​കം റോ​ഡ് തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.


അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വെ​ഞ്ഞാ​റ​മൂ​ട് - തി​രു​വ​ന​ന്ത​പു​രം റോ​ഡാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. ഈ ​റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ മൂ​ന്നും നാ​ലും കി​ലോ​മീ​റ്റ​ർ ചു​റ്റി നാ​ഗ​രു​കു​ഴി വ​ഴി​യാ​യി​രു​ന്നു ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്ന​ത്.കൂ​ടാ​തെ കു​ന്നി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് - വ​ലി​യ വീ​ട്ടി​ൽ മാ​ട​ൻ​ന​ട - ഏ​റ​ത്തു​വീ​ട് നാ​ഗ​രു​കാ​വ് റോ​ഡ്, മു​ക്കു​ന്നൂ​ർ - ത്രി​വേ​ണി റോ​ഡ്, ക​ണ്ണ​ൻ​കോ​ട് - കൊ​ക്കോ​ട്ടു​കോ​ണം - വ​യ്യേ​റ്റ് - മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം റോ​ഡ് എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ണ്.

മേ​ൽ​പ്പാ​ല നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ ഓ​ട നി​ർ​മാ​ണ​വും വേ​ഗ​ത്തി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ച്ച്ഒ യെ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ​ദ​ൽ അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന റോ​ഡ് തു​റ​ന്ന് ന​ൽ​കി​യ ന​ട​പ​ടി വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

District News

പാ​ല​ത്തി​ലേ​ക്ക് അ​പ്രോ​ച്ച് റോ​ഡി​ല്ല : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇടപെട്ടു

തി​രു​വ​ന​ന്ത​പു​രം: 13 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച പാ​പ്പ​നം​കോ​ട്-സ​ത്യ​ൻ ന​ഗ​ർ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും മ​റ്റും നി​ർമാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന പ​രാ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻജിനീ​യ​ർ ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​ക്കും വാ​ർ​ഡ് മെ​ന്പ​ർ​ക്കും അ​സി​സ്റ്റ​ന്‍റ് എൻ ജിനീ​യ​ർ​ക്കും മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂട്ടീ​വ് എ​ൻജിനീ​യ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർദേശി​ച്ചു. അ​പ്രോ​ച്ച് റോ​ഡ്, ക​ലു​ങ്ക്, ഓ​ട എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ അ​വ​സ്ഥ പ​രി​ശോ​ധി​ക്ക​ണം. ബാ​ക്കി​യു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്ര സ​മ​യ​മെ​ടു​ക്കു​മെ​ന്നും ക​ണ്ടെ​ത്ത​ണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Kerala

കൊല്ലം-ഡിണ്ടിഗൽ പാത; ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഏ​​​റ്റെ​​​ടു​​​ത്തു

കോ​​​ട്ട​​​യം: കൊ​​​ല്ലം ഹൈ​​​സ്‌​​​കൂ​​​ള്‍ ജം​​​ഗ്ഷ​​​നി​​​ല്‍നി​​​ന്നും ആ​​​രം​​​ഭി​​​ച്ച് ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ഡി​​​ണ്ടി​​ഗ​​​ൽ വ​​​രെ​​​യു​​​ള്ള ദേ​​​ശീ​​​യപാ​​​ത 183 റോ​​​ഡ് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി ഏ​​​റ്റെ​​​ടു​​​ത്തു.

കേ​​​ര​​​ള​​​ത്തി​​​ലെ കൊ​​​ല്ലം മു​​​ത​​​ല്‍ കു​​​മ​​​ളി വ​​​രെ​​​യു​​​ള്ള 216 കി​​​ലോ​​​മീ​​​റ്റ​​​റും കു​​​മ​​​ളി മു​​​ത​​​ല്‍ ഡി​​​ണ്ടി​​​ഗ​​​ല്‍ വ​​​രെ​​​യു​​​ള്ള 134 കി​​​ലോമീ​​​റ്ററും ഉ​​​ള്‍പ്പെ​​​ട ആ​​​കെ 350 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​മാ​​​ണ് റോ​​​ഡി​​​നു​​​ള​​​ള​​​ത്. ഇ​​​തു​​​വ​​​രെ ഇ​​​രു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ ആ​​​യി​​​രു​​​ന്നു റോ​​​ഡി​​​ലെ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്.

ഇ​​​നി​​​യും റോ​​​ഡ് നി​​​ര്‍മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​കും.

ആ​​​ഞ്ഞി​​​ലി​​​മൂ​​​ട് മു​​​ത​​​ല്‍ തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, മു​​​ണ്ട​​​ക്ക​​​യം, കു​​​മ​​​ളി വ​​​രെ​​​യു​​​ള്ള ഭാ​​​ഗം നാ​​​ലു​​​വ​​​രിപ്പാ​​​ത​​​യാ​​​യി ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി​​​യെ ഉ​​​ട​​​ന്‍ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി ക്ഷ​​​ണി​​​ച്ച ടെ​​​ന്‍ഡ​​​ര്‍ ഏ​​​ഴി​​​ന് തു​​​റ​​​ക്കും. ഒ​​​രു വ​​​ര്‍ഷ​​​മാ​​​ണ് പ​​​ഠ​​​ന​​​കാ​​​ലാ​​​വ​​​ധി.

District News

തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ റോ​ഡുനിർ​മാ​ണ​ത്തി​നു 301 കോ​ടി

തൃ​ശൂ​ർ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും നി​ർ​മാ​ണ​ത്തി​നു​മാ​യി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത് മൊ​ത്തം 301 കോ​ടി. ഇ​തി​നു​പു​റ​മെ മു​ൻ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച മു​ഴു​വ​ൻ പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ ഭ​ര​ണാ​നു​മ​തി​യു​ണ്ട്.
തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡ്‌ -​ കി​ഴ​ക്കും​പാ​ട്ടു​ക​ര പി​ഡ​ബ്ല്യു​ഡി റോ​ഡ്- 50 കോ​ടി, അ​ശ്വി​

നി- പാ​ട്ടു​രാ​യ് ക്ക​ൽ- പൂ​ങ്കു​ന്നം ജം​ഗ്ഷ​നു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം 150 കോ​ടി, മു​ണ്ടു​പാ​ലം ജം​ഗ്ഷ​ൻ സ​മ​ഗ്ര​വി​ക​സ​നം, ആ​ധു​നി​ക ട്രാ​ഫി​ക് സി​ ഗ്ന​ലിം​ഗ് സം​വി​ധാ​നം - അ​ഞ്ചു​ കോ​ടി, തൃ​ശൂ​ർ - മ​ണ്ണു​ത്തി മോ​ഡ​ൽ റോ​ഡ്‌ - പ​ത്തു​കോ​ടി, പൂ​ങ്കു​ന്നം ജം​ഗ്ഷ​ൻ സ​മ​ഗ്ര​വി​ക​സ​നം- അ​ഞ്ചു​കോ​ടി, പു​ല്ല​ഴി - വെ​ങ്കി​ട​ങ്ങ് റോ​ഡ് - അ​ഞ്ചു​ കോ​ടി, എം​ജി റോ​ഡ് ന​വീ​ക​ര​ണം, റോ​ഡ് വീ​തി വ​ർ​ധി​പ്പി​ക്ക​ൽ, ആ​ധു​നി​ക ന​ട​പ്പാ​ത​ക​ൾ, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, തെ​രു​വു​വി​ള​ക്കു​ക​ൾ എ​ന്നി​വ​യ്ക്കു 15 കോ​ടി, പ​ടി​ഞ്ഞാ​ റെ​കോ​ട്ട ഫ്ലൈ​ഓ​വ​ർ- 60 കോ​ടി, തൃ​ശൂ​ർ - അ​യ്യ​ന്തോ​ൾ - പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡ്‌ - ഒ​രു​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണു തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

District News

ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി റോ​ഡി​ലേ​ക്ക് കാ​ട്ടാ​ന മ​രം ത​ള്ളി​യി​ട്ടു

മം​ഗ​ലം​ഡാം:​ ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ മ​രം ത​ള്ളി​യി​ട്ട് കാ​ട്ടാ​ന ആ​ദി​വാ​സി​ക​ളു​ടെ വ​ഴി​മു​ട​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.
രാ​വി​ലെ ഉ​ന്ന​തി​യി​ൽ നി​ന്നും ക​ട​പ്പാ​റ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ എ​ടു​ക്കാ​നാ​യി വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ജീ​പ്പു​മാ​യി പോ​കു​മ്പോ​ഴാ​ണ് റോ​ഡി​നു കു​റു​കെ മ​രം വീ​ണ് കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. സ​മീ​പ​ത്ത് ആ​ന​പ്പി​ണ്ട​വും ആ​ന​യു​ടെ കാ​ൽ​പ്പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്ന​താ​യി ജീ​പ്പ് ഡ്രൈ​വ​ർ ര​തീ​ഷ് പ​റ​ഞ്ഞു.

പ്ര​ത്യേ​ക പ​ഴ​മു​ണ്ടാ​കു​ന്ന മ​ര​മാ​ണി​ത്. താ​ഴെ വീ​ഴു​ന്ന പ​ഴം തി​ന്നാ​ൻ ആ​ന​ക​ൾ എ​ത്താ​റു​ണ്ട്. പ​ഴ​ത്തി​നാ​യി മ​രം ത​ള്ളി​യി​ട്ടാ​താ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഡ്രൈ​വ​ർ ര​തീ​ഷ് ത​ന്നെ മ​ര​ത്തി​ന്‍റെ കൊ​മ്പു​ക​ൾ വെ​ട്ടി​മാ​റ്റി​യാ​ണ് ജീ​പ്പു​മാ​യി ത​ളി​ക​ക്ക​ല്ലി​ൽ പോ​യി കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ച്ച​ത്. ഉ​ന്ന​തി വ​ഴി​യി​ൽ പോ​ത്തം​തോ​ട് ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി ആ​ന​യു​ണ്ടെ​ന്നു ഉ​ന്ന​തി മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

ഇ​തു​മൂ​ലം അ​ത്യാ​വ​ശ്യ​ത്തി​ന് രാ​ത്രി കാ​ല​ങ്ങ​ളി​ലു​ള്ള യാ​ത്ര ഭീ​തി​ജ​ന​ക​മാ​ണ്. വ​ന​ത്തി​ലൂ​ടെ​യും മ​റ്റും അ​ഞ്ചു​കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് ക​ട​പ്പാ​റ​യി​ലെ​ത്തി അ​വി​ടെ നി​ന്നും 12 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് മം​ഗ​ലം​ഡാ​മി​ലെ​ത്തി വേ​ണം ആ​ദി​വാ​സി​ക​ൾ​ക്കു മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ.

District News

പൂ​ഴി​ത്തോ​ട്-പ​ടി​ഞ്ഞാ​റ​ത്ത​റ പാ​ത: ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ജ​ന​കീ​യ ക​ർമസ​മി​തി

പ​ടി​ഞ്ഞാ​റ​ത്ത​റ: ചു​ര​ത്തി​ൽ അ​നു​ദി​നം ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ ജ​ന​കീ​യ ക​ർ​മ സ​മി​തി​യു​ടെ വാ​രാ​ന്ത്യ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


അ​ല്ലാ​ത്ത പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കും. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​വും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ഒ​രു വ​ശ​ത്ത് മ​നു​ഷ്യ​നെ ശ്വാ​സം മു​ട്ടി​ക്കു​ന്പോ​ൾ മ​റു​വ​ശ​ത്ത് വീ​തി​ക്കു​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കേ​ടാ​കു​ന്ന​തും മ​ര​ങ്ങ​ളും മ​ണ്ണും റോ​ഡി​ലേ​ക്ക് പ​തി​ക്കു​ന്ന​തും നി​ത്യ സം​ഭ​വ​മാ​യി മാ​റു​ന്നു.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പ്രാ​ഥ​മി​ക ഡി​പി​ആ​ർ​ന് ക്യാ​ബി​ന​റ്റ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ക്കി​ട്ട​പ്പാ​റ, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യ്യെ​ടു​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഫ​യ​ൽ നീ​ക്ക​മാ​ണ് ചെ​യ്യേ​ണ്ട​ത്. മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ ഈ ​വി​ഷ​യ​ത്തി​ലു​ള്ള ഇ​ട​പ്പെ​ട​ലും പേ​പ്പ​റു​ക​ൾ പ​ഠി​ക്കാ​ൻ കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത​യും ശ്ലാ​ഘ​നീ​യ​മാ​ണ്.

മു​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ ഇ​തു​വ​രെ പാ​ത സ​ന്ദ​ർ​ശി​ക്കു​ക​യോ സ​മ​ര​സ​മി​തി​യെ കേ​ൾ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. വി​ഷ​യ​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കി പി​ന്തു​ണ അ​റി​യി​ച്ച വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ടി​ഞ്ഞാ​റ​ത്ത​റ, ത​രു​വ​ണ യൂ​ണി​റ്റു​ക​ൾ, ത​രി​യോ​ട് ഫൊ​റോ​നാ വൈ​ദി​ക സ​മ്മേ​ള​നം എ​ന്നി​വ​യ്ക്ക് യോ​ഗം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. റി​ലേ​സ​മ​രം ഇ​തി​ന​കം 1260 ദി​വ​സം പി​ന്നി​ട്ടു. സാ​ജ​ൻ തു​ണ്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ​ൽ ജോ​സ​ഫ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സി.​കെ. ആ​ലി​ക്കു​ട്ടി, ബെ​ന്നി മാ​ണി​ക്ക​ത്ത്, നാ​സ​ർ കൈ​പ്ര​വ​ൻ, ഉ​ല​ഹ​ന്നാ​ൻ പ​ട്ട​ർ​മ​ഠം, യു.​സി. ഹു​സൈ​ൻ, ത​ങ്ക​ച്ച​ൻ ന​ട​ക്ക​ൽ, സി.​കെ. നാ​സ​ർ, വി.​എ​സ്. വി​ശ്വ​നാ​ഥ​ൻ, അ​സീ​സ് ക​ള​ത്തി​ൽ, ബെ​ന്നി കു​റു​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Kerala

ക്രെയ്ന്‍ എത്തി തൂക്കി, മിഷന്‍ ട്രിപ്പര്‍ സക്‌സസ്; തേവര പാലത്തില്‍ അപകടത്തില്‍പ്പെട്ട ലോറി റോഡിലേക്ക് കയറ്റി

കൊച്ചി: എറണാകുളം തേവര പാലത്തില്‍ അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി. രണ്ടു ക്രെയ്‌നുകള്‍ ഉപയോഗിച്ച് ഇരു ഭാഗത്തു നിന്നും വലിച്ചാണ് ലോറി റോഡിലേക്ക് വലിച്ചു കയറ്റിയത്. ആദ്യ ശ്രമത്തില്‍ പരാജപ്പെട്ടെങ്കിലും പിന്നീട് ഡബിള്‍ റോപ്പ് ഉപയോഗിച്ചാണ് ലോറി വലിച്ചു കയറ്റിയത്.

പാലത്തിലെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷമാണ് ലോറി ഉയര്‍ത്തിയെടുത്തത്. ലോറി റോഡിലേക്ക് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. പാലത്തില്‍ നിന്നും ലോറി ഇനി അപ്രോച്ച് റോഡിലേക്ക് മാറ്റും. പാലത്തിന്‍റെ കൈവരി തകര്‍ത്ത ലോറി മൂന്നു മണിക്കൂറായി പാലത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

കായലിലേക്ക് പതിക്കാതെ ലോറി കൈവരിയില്‍ തന്നെ തങ്ങി നില്‍ക്കുകയായിരുന്നു. അമിത വേഗത്തില്‍ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് ടിപ്പര്‍ ലോറി അപകടത്തില്‍ പെട്ടത് എന്നാണ് വര്‍ക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ സുനില്‍ കുമാര്‍ പറഞ്ഞത്.

ലോറി അപകടത്തില്‍ പെട്ടപ്പോള്‍ തന്നെ പുറത്തേക്ക് ചാടിയ സുനില്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് പോയ കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ നീക്കുന്ന കരാര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. വിന്‍സെന്‍റ് എന്ന വ്യ ക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.

District News

റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്; എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ നി​ല​ന്പൂ​ർ റോ​ഡി​ൽ എ​ള​ങ്കൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം ത​യാ​റാ​ക്കി​യ 25 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കാ​ൻ എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി.

ഇ​വി​ടെ 300 മീ​റ്റ​ർ നീ​ള​ത്തി​ൽ ഡ്രൈ​നേ​ജ് നി​ർ​മി​ക്കും. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി വി​ഷ​യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

എ​ള​ങ്കൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ത് കാ​ര​ണ​മാ​യി​രു​ന്നു. തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. മ​ഹ​മ്മ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. ജ​ലീ​ൽ മ​ര​ത്താ​ണി, മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ. സ​ലാം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​ൻ, ഷി​റാ​ജ്, സി​നി, ഫ​സീ​ഹ, വി​നീ​ത്, തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ, ജ​യ​പ്ര​കാ​ശ് ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

മ​തി​ല്‍ ത​ക​ര്‍​ന്ന് റോ​ഡി​ലേ​ക്ക് വീ​ണു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യി​ല്‍ മ​തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന് റോ​ഡി​ലേ​ക്ക് വീ​ണു. വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ഓ​ടെ കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട​യി​ലെ ക്രൈ​സ്റ്റ് സി​എ​സ്‌​ഐ പ​ള്ളി​യു​ടെ മ​തി​ലാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ഇ​തി​നു​സ​മീ​പ​മാ​ണ് യു​ബി​എം​സി എ​എ​ല്‍​പി സ്‌​കൂ​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്‌​കൂ​ള്‍​വി​ട്ട സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. റോ​ഡ് പൂ​ര്‍​ണ​മാ​യും ക​ല്ലും മ​ണ്ണും കൊ​ണ്ട് മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. 30 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 10 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും ചെ​ങ്ക​ല്ലും കോ​ണ്‍​ക്രീ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച മ​തി​ലാ​ണ് ത​ക​ര്‍​ന്ന​ത്. സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് ക​ല്ല് പ​തി​ച്ച് കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ​യെ​തു​ട​ര്‍​ന്ന് മ​ണ്ണ് ദു​ര്‍​ബ​ല​മാ​യ​താ​കാം മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

District News

മൂ​വാ​റ്റു​പു​ഴ-​തേ​നി പാ​ത: അ​പു​വി​ന് നി​വേ​ദ​നം ന​ല്‍​കി

തൊടുപുഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​വേ പു​ന​ര്‍​നി​ര്‍​മാ​ണ സെ​ന്‍​ട്ര​ല്‍ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ.​ജോ​സ് കി​ഴ​ക്കേ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ജെ.​ജോ​ണ്‍ മാ​റാ​ടി​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഗ​വ.​ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​ന് നി​വേ​ദ​നം ന​ല്‍​കി.

പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റില്‍ ഉ​ള്‍​പ്പെ​ടു​ന്ന​തും കോ​ട്ട​റോ​ഡെ​ന്ന് മു​ന്‍ റ​വ​ന്യു റി​ക്കാ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യ മൂ​വാ​റ്റു​പു​ഴ മു​ത​ല്‍ പെ​രു​മാ​ങ്ക​ണ്ടം വ​രെ 16 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ജ​ര്‍​മ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ബി​എം​ബ​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

നേ​ര്‍​രേ​ഖ​യി​ല്‍ വ​രു​ന്ന​തും തേ​നി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന​തു​മാ​യ ഈ ​പാ​ത​യ്ക്ക് 185 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 15 കി​ലോ​മീ​റ്റ​റും ഇ​ടു​ക്കി​ജി​ല്ല​യി​ല്‍ 140 കി​ലോ​മീ​റ്റ​റും ത​മി​ഴ്‌​നാ​ട്ടി​ല്‍ 30 കി​ലോ​മീ​റ്റ​റു​മാ​ണു​ള്ള​ത്. പു​റ​മ്പോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജി​ലെ 14 പേ​രും കോ​ടി​ക്കു​ളം വി​ല്ലേ​ജി​ലെ 10 പേ​രും സ​റ​ണ്ട​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ജ​റ്റി​ല്‍ ഹൈ​വേ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ക ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും അ​പു ജോ​ണ്‍ ജോ​സ​ഫ് നി​വേ​ദ​ക സം​ഘ​ത്തെ അ​റി​യി​ച്ചു.

 

National

ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ നെ​ല​മം​ഗ​ല​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി സ​ഞ്ജ​യാ​ണ് ഭാ​ര്യ സോ​ണാ​ലി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ത​ക്ക​സ​മ​യ​ത്ത് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സോ​ണാ​ലി ര​ക്ഷ​പ്പെ​ട്ട​ത്.

സോ​ണാ​ലി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ സ​ഞ്ജ​യ് യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സോ​ണാ​ലി​യു​ടെ ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വം ക​ണ്ട് നി​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ് സോ​ണാ​ലി​യെ ര​ക്ഷി​ച്ചു.

ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലു​ള്ള കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. സ​ഞ്ജ​യു​ടെ​യും സോ​ണാ​ലി​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് താ​മ​സം മാ​റി​യ​ത്.

സ​ഞ്ജ​യ് വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​ഞ്ജ​യ്ക്കൊ​പ്പം ക​ഴി​യാ​ൻ സോ​ണാ​ലി വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള പ​ക​യാ​ണ് വ​ധ​ശ്ര​മ​ത്തി​ലേ​യ്ക്ക് എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ഞ്ജ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

District News

കു​പ്പി​ക്ക​ഴു​ത്ത് റോ​ഡ്: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യ​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. ഇ​ടു​ങ്ങി​യ റോ​ഡി​ൽ വാ​ഹ​ന​പ്പെ​രു​പ്പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​ത്.

കു​ട്ടി​ക്കാ​നം മു​ത​ൽ മു​ണ്ട​ക്ക​യം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. മു​ണ്ട​ക്ക​യം മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഏ​റ്റ​വും അ​ധി​കം അ​പ​ക​ട​വ​ള​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പം ആ​റ് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ലെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. മു​ന്നി​ൽ പോ​യ വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തോ​ടെ പി​ന്നാ​ലെ വ​ന്ന അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. പെ​രു​വ​ന്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

മു​ണ്ട​ക്ക​യം മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള റോ​ഡ് കു​ത്തി​റ​ക്ക​വും കൊ​ടും​വ​ള​വും നി​റ​ഞ്ഞ​താ​ണ്. അ​വ​ധി​ക്കാ​ലം​കൂ​ടി‍​യാ​യ​തോ​ടെ വാ​ഗ​മ​ൺ, പാ​ഞ്ചാ​ലി​മേ​ട്, തേ​ക്ക​ടി അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ക്ക് ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

എ​ന്നാ​ൽ പ​ഴ​യ കെ​കെ റോ​ഡ് ദേ​ശീ​യ​പാ​ത​യാ​യി നാ​മ​ക​ര​ണം ചെ​യ്ത​ത​ല്ലാ​തെ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ക​യോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ക​യോ വ​ള​വു​ക​ൾ നി​വ​ർ​ത്തു​ക​യോ ചെ​യ്യാ​ത്ത​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. മു​ണ്ട​ക്ക​യം മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടി​കു​ത്തി, പെ​രു​വ​ന്താ​നം, അ​മ​ല​ഗി​രി, പു​ല്ലു​പാ​റ, ക​ടു​വാ​പ്പാ​റ, മു​റി​ഞ്ഞ​പു​ഴ വ​ള​ഞ്ഞാ​ങ്ങാ​നം, കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ റോ​ഡി​ലെ വ​ള​വു​ക​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന​ത്.

Kerala

യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു

മും​ബൈ: പൂ​നെ​യി​ൽ യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ന​ഗ​ര​ത്തി​ലെ ച​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ 2:15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ശോ​ഭ വാ​ഗ്മ​റെ(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രെ ഏ​ഴോ​ളം നാ​യ്ക്ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളെ ഇ​വ​ർ അ​ക​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണം.

ആ​ദ്യം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ഗ​മ​നം. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും തെ​രു​വ് നാ​യ ആ​ക്ര​മ​ണ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞു.

District News

നെ​ന്മാ​റ -ഒ​ലി​പ്പാ​റ റോ​ഡ് പ​ണി​: ദേ​ശീ​യപ​ണി​മു​ട​ക്ക് ബാ​ധി​ക്കി​ല്ല

നെ​ന്മാ​റ: ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ നെ​ന്മാ​റ -ഒ​ലി​പ്പാ​റ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ പ​ണി​മു​ട​ക്കി​നെതു​ട​ർ​ന്ന് ത​ട​സ​പ്പെ​ടി​ല്ലെ​ന്ന് ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ അ​റി​യി​ച്ചു. വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കുപി​ന്നാ​ലെ​യാ​ണ് ഈ ​ഉ​റ​പ്പ് ല​ഭി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

റോ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ​ക്കെ​തിരേ നെ​ന്മാ​റ - ഒ​ലി​പ്പാ​റ റോ​ഡ് ആ​ക‌്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ കു​ത്തി​യി​രി​പ്പുസ​മ​ര​വും ന​ട​ന്നു. സ​മ​ര​ത്തെതു​ട​ർ​ന്ന് കോ​ൺ​ട്രാ​ക്ട​ർ ഘ​ട്ടംഘ​ട്ട​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.മൂ​ന്നുവ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച 10.8 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

അ​ഞ്ച​രമീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തേ​ണ്ട റോ​ഡി​ൽ ഇ​പ്പോ​ൾ തി​രു​വ​ഴി​യാ​ട് മു​ത​ൽ പ​ട്ടു​കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പ്രാ​രം​ഭപ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ക​രി​ങ്കു​ളം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ആ​ൽ​മ​രം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.ഷെ​ഡ്യൂ​ൾ പ്ര​കാ​രം പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദമെ​ന്യേ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​ക‌്ഷ​ൻ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

District News

റോഡിൽ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തി മ​രം

കു​ണ്ട​റ : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യപാ​ത​യി​ൽ കേ​ര​ള​പു​രം സെ​ന്‍റ് വി​ൻ​സ​ന്‍റ് സ്കൂ​ൾ ജം​ഗ്‌​ഷ​നി​ൽ നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​മ​രം നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നും അ​നേ​കം വി​ശ്വാ​സി​ക​ൾ വ​ന്നു​ചേ​രു​ന്ന പ​ള്ളി​ക്കും എ​തി​ർ​വ​ശ​ത്താ​ണ് നിൽ ക്കുന്നത്.

ബ​സു​ക​ൾ ലോ​റി​ക​ൾ എ​ന്നി​വ പോ​കു​മ്പോ​ൾ ശി​ഖര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. റോ​ഡി​ലേ​ക്ക് വീ​ണ ശി​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് അ​പ​ക​ടം പ​റ്റാ​തെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ത​ല നാ​രി​ഴ​ക്ക് ര​ക്ഷ​പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.​

മ​ഴ​ക്കാ​ല​ത്ത് ഈ ​മ​രം കാ​റ്റി​ൽ ആ​ടി​യു​ല​യു​ന്ന​ത് ആ​രെ​യും ഭ​യ​പ്പെ​ടു​ത്തും. ക​ണ്ടെയ്​ന​ർ ലോ​റി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ര​ത്തി​ൽ ത​ട്ടാ​തെ പോ​കാ​ൻ ക​ഴി​യി​ല്ല. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു ഏ​തു സ​മ​യ​വും നി​ലപൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

District News

റോ​ഡി​ലെ മെ​റ്റ​ലും പൊ​ടി​പ​ട​ല​വും ;തെ​ങ്ങ​ണ​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്

ച​ങ്ങ​നാ​ശേ​രി: പൊ​ടി തി​ന്നു മ​ടു​ത്തു. ഇ​നി സ​ഹി​ക്കാ​നാ​വി​ല്ല. വ്യാ​പാ​രി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. തെ​ങ്ങ​ണ ജം​ഗ്ഷ​നി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

ജ​ല്‍ ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​ങ്ങ​ളാ​യി കു​ഴി​ച്ച റോ​ഡ് പൂ​ര്‍വ​സ്ഥി​തി​യി​ല്‍ എ​ത്തി​ക്കാ​തെ വീ​ണ്ടും കു​ഴി​ച്ച​തു​മൂ​ലം പൊ​ടി​ശ​ല്യം വ്യാ​പാ​രി​ക​ളെ​യും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളെ​യും ഹോ​ട്ട​ല്‍ ഉ​ള്‍പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​ച്ച റോ​ഡ് ടാ​റോ, കോ​ണ്‍ക്രീ​റ്റോ ചെ​യ്തു പൂ​ര്‍വ​സ്ഥി​തി​യി​ലെ​ത്തി​ക്കാ​ത്ത​തു​മൂ​ലം മെ​റ്റ​ല്‍ തെ​റി​ച്ചും പൊ​ടി​പ​ട​ലം അ​ടി​ച്ചു​ക​യ​റി​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും റോ​ഡി​ല്‍ പാ​ര്‍ക്ക് ചെ​യ്ത് ഓ​ടു​ന്ന ഓ​ട്ടോ ടാ​ക്‌​സി​ക​ളും ജൗ​ളി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വരും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​താ​യി ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ര്‍ട്ട് ചെ​യ്തിരുന്നു.

തെ​ങ്ങ​ണ ജം​ഗ്ഷ​നി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡ് മു​റി​ച്ച് പൈ​പ്പ് സ്ഥാ​പി​ച്ച ഭാ​ഗ​ത്തി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ല്‍ വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റി​ല്‍ ത​ട്ടി തെ​റി​ച്ച് കാ​ല്‍ന​ട​ക്കാ​രു​ടെ​യും ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ളു​ടെ​യും ദേ​ഹ​ത്തു പ​തി​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

District News

പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന​ പാ​ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘത്തിന്‍റെ പ​രി​ശോ​ധ​ന

ഒ​റ്റ​പ്പാ​ലം: റോ​ഡ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. ഒ​റ്റ​പ്പാ​ലം മു​ത​ൽ പ​ത്തി​രി​പ്പാ​ല വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം റോ​ഡ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് പ​ഠ​ന​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പാ​ല​ക്കാ​ട് ഐ​ഐ​ടി ഓ​ഫീ​സ​ർ​മാ​രും റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളു​മാ​യും ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ത​യി​ൽ മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. പ​ത്തി​രി​പ്പാ​ല മു​ത​ൽ കു​ള​പ്പു​ള്ളി​വ​രെ​യാ​വും ക്ര​മീ​ക​ര​ണം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥി​രം അ​പ​ക​ട​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സീ​ബ്രാ​വ​ര​ക​ൾ​ക്ക് പു​റ​മേ ന​ട​പ്പി​ലാ​ക്കേ​ണ്ട ന​ട​പ​ടി​ക​ളും തു​ട​ർ​ന്നു​ണ്ടാ​വും. പ​ത്തി​രി​പ്പാ​ല, ല​ക്കി​ടി, ഒ​റ്റ​പ്പാ​ലം ടൗ​ൺ, ക​ണ്ണി​യം​പു​റം, വാ​ണി​യം​കു​ളം തു​ട​ങ്ങി ഇ​രു​പ​തി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ സീ​ബ്രാ​വ​ര​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​നി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ റി​ഫ്ല​ക്ട​ർ സ്റ്റ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, റം​ബി​ൾ സ്ട്രി​പ്പ് ഇ​ട​ൽ, സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് ബേ ​വ​ര​യ്ക്ക​ൽ, വ​ശ​ങ്ങ​ളി​ൽ ലൈ​നു​ക​ൾ വ​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​വും.കൂ​ന​ത്ത​റ പാ​തി​പ്പാ​റ വ​രെ​യാ​ണ് ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. കു​ള​പ്പു​ള്ളി ഭാ​ഗ​ത്തെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​വി​ടെ​യും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കും.

സി​ഗ്ന​ലു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ട​ൻ തു​ട​ങ്ങും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഏ​ക​ദേ​ശം 32 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

District News

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ എ​രു​മേ​ലി-റാന്നി റോ​ഡി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി


എ​രു​മേ​ലി: റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ക​ന​ക​പ്പ​ലം മു​ത​ൽ മു​ക്ക​ട വ​രെ എ​രു​മേ​ലി - റാ​ന്നി റോ​ഡി​ൽ തു​ട​ങ്ങി. എ​രു​മേ​ലി ടൗ​ൺ റോ​ഡി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​എ​സ്ഇ​ബി ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹാ​ര നി​ർ​മാ​ണ​ങ്ങ​ളും ആ​രം​ഭി​ച്ചു. ഇ​വി​ടെ റോ​ഡി​ന്‍റെ വ​ശ​ത്തു​ള്ള ഓ​ട​ക​ളി​ലെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി​മാ​റ്റി​യാ​ണ് ഓ​ട​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കി ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പോ​ലീ​സ് സ്റ്റേ​ഷ​ൻ​പ​ടി മു​ത​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് വ​രെ​യാ​ണ് ഓ​ട​യി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ​പ​ടി​യി​ലെ ക​ലു​ങ്ക് വ​ഴി റോ​ഡി​ന് എ​തി​ർ​വ​ശ​ത്ത് വ​ലി​യ തോ​ട്ടി​ലാ​ണ് ഓ​ട എ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ ഓ​ട​യി​ൽ കെ​ട്ടി​ക്കി​ട​ന്നാ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യി​രു​ന്ന​ത്.
എ​രു​മേ​ലി-​റാ​ന്നി റോ​ഡി​ൽ ക​ന​ക​പ്പ​ലം മു​ത​ൽ മു​ക്ക​ട വ​രെ​യു​ള്ള എ​രു​മേ​ലി പൊ​തു​രാ​മ​ത്ത് സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ വ​ന​ത്തി​നോ​ട് ചേ​ർ​ന്നാ​ണ്.
വി​ജ​ന​മാ​യ വ​ന​പാ​ത​യാ​യ ഇ​വി​ടെ മ​ഴ​ക്കാ​ല​ത്ത് കാ​ടു​ക​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ. ഇ​വി​ടം തെ​ളി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.

 

District News

റോ​ഡി​ൽ ത​ടി കൂട്ടിയി​ട്ട് ലോ​ഡിം​ഗ്; ഗ​താ​ഗ​ത ത​ട​സ​മെന്ന് പരാതി

ചി​റ​ക്ക​ട​വ്: മ​ന്ദി​രം പേ​രൂ​ർ​ക​വ​ല 19ാം മൈ​ൽ റോ​ഡി​ൽ വ​ഴി ത​ട​സ​പ്പെ​ടു​ത്തി ത​ടി ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും പ​തി​വാ​യ​താ​യി പ​രാ​തി. നാ​ട്ടു​കാ​ർ​ക്ക് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് മ​ന്ദി​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​രാ​തി​പ്പെ​ട്ടു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പി​ക്ക​പ്പ് വാ​നു​ക​ളി​ൽ ത​ടി ഇ​വി​ടെ​യെ​ത്തി​ച്ച് ഇ​റ​ക്കി​യി​ടു​ക​യാ​ണ്. പി​ന്നീ​ട് ലോ​റി​ക​ളി​ലേ​ക്ക് ക​യ​റ്റു​ന്ന​തും റോ​ഡി​ലി​ട്ടാ​ണ്.

20ാം മൈ​ലി​ലേ​ക്ക് തി​രി​യു​ന്ന നെ​ല്ലി​മൂ​ട് ക​വ​ല​യി​ൽ ലോ​റി നി​ർ​ത്തി​യി​ട്ട് റോ​ഡി​ലാ​കെ ത​ടി നി​ര​ത്തി​യി​ട്ടാ​ണ് ലോ​ഡിം​ഗ്. ഇ​വ​രു​ടെ ജോ​ലി തീ​രും​വ​രെ ഇ​തു​വ​ഴി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Kerala

സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ൽ ക​ടു​വ​യി​റ​ങ്ങി; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ​ബ​ത്തേ​രി - പാ​ട്ട​വ​യ​ൽ റോ​ഡി​ൽ ക​ടു​വ​യി​റ​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി റോ​ഡി​ലൂ​ടെ ക​ടു​വ ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​ർ യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത വ​ന​ത്തി​ൽ നി​ന്നാ​ണ് ക​ടു​വ​യെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. നൂ​ൽ​പ്പു​ഴ​യ്ക്കും മു​ണ്ട​ക്കൊ​ല്ലി​ക്കും ഇ​ട​യി​ലു​ള്ള ആ​ന​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ഇ​തോ​ടെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

 

 

District News

തു​രു​ത്തി - വീ​യ​പു​രം ലി​ങ്ക് റോ​ഡ് നി​ർ​മാ​ണം: തു​രു​ത്തി മു​ത​ൽ വാ​ല​ടി വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ചേ​ർ​ത്ത​ല: തു​രു​ത്തി - മു​ള​യ്ക്കാം​തു​രു​ത്തി - വാ​ല​ടി - വീ​യ​പു​രം ലി​ങ്ക് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​രു​ത്തി -വാ​ല​ടി റൂ​ട്ടി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ ഡി​സം​ബ​ർ 12 വ​രെ ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ടും. രാ​വി​ലെ 10 മു ​ത​ൽ വൈ​കി​ട്ട് മൂ​ന്നു വ​രെ​യാ​ണു ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം.

ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നു മാ​ർ​ക്ക​റ്റ് റോ​ഡ് വ​ഴി പ​റാ​ലി​ൽ എ​ത്തി വാ​ല​ടി, കു​ന്ന​ങ്ക​രി ഭാ​ഗ​ത്തേ​ക്കു പോ​ക​ണം. വാ​ല​ടി ജം​ഗ്ഷ​നി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഈ​ര - നീ​ലം​പേ​രൂ​ർ റോ​ഡ് വ​ഴി​യോ കാ​വാ​ലം വ​ഴി​യോ കു​റി​ച്ചി ഔ​ട്ട്പോ​സ്‌​റ്റ് ജം​ഗ്ഷ​നി​ൽ എ​ത്തി ക​ട​ന്നു പോ​ക​ണം.

മു​ള​യ്ക്കാം​തു​രു​ത്തി മു​ത​ൽ കി​ട​ങ്ങ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തു വ​ശ​ങ്ങ​ളി​ൽ തെ​ങ്ങി​ൻ കു​റ്റി​ക​ൾ നാ​ട്ടി റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ റോ​ഡ് പോ​കു​ന്നി​ട​ത്താ​ണു ഇ​ത്ത​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക.

കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ റോ​ഡ് താ​ഴ്ന്നു പോ​കാ​നു​ള്ള സാ ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണു നി​ർ​മാ​ണം. തെ​ങ്ങി​ൻ കു​റ്റി​ക​ൾ നാ​ട്ടി​യ​തി​നു ശേ​ഷം പാ​റ​ക്ക​ല്ലു​ക​ൾ പാ​കി റോ​ഡ് വീ​തി കൂ​ട്ടി ടാ​ർ ചെ​യ്യും. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

 

District News

റോ​ഡി​ലെ വൈക്കോ​ൽ ഉ​ണ​ക്കൽ ത​ട​യ​ണമെന്ന് ആവശ്യം

മു​ത​ല​മ​ട: കൊ​യ്ത്തു ക​ഴി​ഞ്ഞ​തോ​ടെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലെ​ല്ലാം വ്യാ​പ​ക​മാ​യി വൈ​ക്കോ​ൽ ഉ​ണ​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര ദു​ഷ്ക്ക​ര​മാ​ക്കു​ന്ന​താ​യി പ​രാ​തി. ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത. സ​ഞ്ച​രി​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പു​ക​ക്കു​ഴ​ലി​ലെ ചൂ​ടി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. മു​ന്പ് വൈ​ക്കോ​ൽ റോ​ഡി​ന്‍റെ അ​രി​ക് ചേ​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മു​ണ്ടാ​വാ​ത്ത വി​ധ​മാ​ണ് വി​രി​ച്ചി​രു​ന്ന​ത്.


നി​ല​വി​ൽ റോ​ഡ് പൂ​ർ​ണ​മാ​യും മ​റ​ച്ചാ​ണ് വി​രി​പ്പ്. വൈ​ക്കോ​ലി​ന​ടി​യി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ ക​യ​റി​ക്കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ട്. നി​ര​ത്തി​ൽ വൈ​ക്കോ​ൽ ഉ​ണ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും പ​ട്രോ​ളിം​ഗി​നു വ​രു​ന്ന പോ​ലീ​സ് സം​ഘം നി​യ​മ​ലം​ഘ​നം ക​ണ്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കാ​ന​ന​പാ​ത തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഇ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് എ​രു​മേ​ലി വ​ഴി​യു​ള​ള കാ​ന​ന പാ​ത ഈ ​മാ​സം 15 നു​ത​ന്നെ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഡ​ല്‍​ഹി സ്വ​ദേ​ശി ശ്യാം​മോ​ഹ​ന്‍ ആ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. ഈ ​മാ​സം 17ന് ​വൃ​ച്ഛി​ക​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ക്കു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്താ​ന്‍ ര​ണ്ടു​ദി​വ​സം മു​മ്പേ​ത​ന്നെ പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഹ​ര്‍​ജി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നോ​ട് ദേ​വ​സ്വം ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ന​ട തു​റ​ക്കു​ന്ന 17ന് ​കാ​ന​ന പാ​ത​യും തു​റ​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ഭി​ഭാ​ഷ​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

National

വി​വി​പാ​റ്റു​ക​ൾ ന​ടു​റോ​ഡി​ൽ; ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ‌‌

പാ​റ്റ്ന: വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ ന​ടു​റോ​ഡി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ‌‌. ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​ർ ജി​ല്ല​യി​ലാ​ണ് വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ ന​ടു​റോ​ഡി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം ഈ ​സ്ലി​പ്പു​ക​ൾ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​ത്തെ യ​ഥാ​ർ​ത്ഥ വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പ് ന​ട​ത്തി​യ മോ​ക്ക് പോ​ളി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

മോ​ക്ക് പോ​ളി​ന് ശേ​ഷം അ​ധി​ക​മു​ള്ള സ്ലി​പ്പു​ക​ൾ മു​റി​ച്ചു നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല​ത് കീ​റി ന​ശി​പ്പി​ക്കാ​തെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും സ​മ​സ്തി​പൂ​ർ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് റോ​ഷ​ൻ കു​ശ്വാ​ഹ പ​റ​ഞ്ഞു.

ഇ​ത് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന സ്ലി​പ്പു​ക​ളാ​ണെ​ന്ന് ആ​ര്‍​ജെ​ഡി ആ​രോ​പി​ച്ചു. അ​ശ്ര​ദ്ധ​യു​ടെ പേ​രി​ൽ എ​ആ​ർ​ഒ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ജ്ഞാ​നേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

District News

ച​ങ്ങ​നാ​ശേ​രി ടൗ​ണ്‍ഹാ​ള്‍ റോ​ഡ് നി​ര്‍മാ​ണോ​ദ്ഘാ​ട​നം നാ​ളെ

ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച 60 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ ടൗ​ണ്‍ഹാ​ള്‍ റോ​ഡി​ന്‍റെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം നാ​ളെ വൈ​കി​ട്ട് നാ​ലി​ന് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ക്കും.


പൂ​വ​ക്കാ​ട്ടു​ച്ചി​റ​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മൂ​ന്നാം വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ പ്രി​യ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


ടൗ​ണ്‍ഹാ​ളി​നു മു​മ്പി​ല്‍ആ​രം​ഭി​ച്ച് മാ​ര്‍ക്ക​റ്റി​ലേ​ക്കു​ള്ള പ്ര​ധാ​ന ബൈ​റോ​ഡ്എം​സി റോ​ഡി​ല്‍ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ളി​നു മു​മ്പി​ല്‍ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റി​ലേ​ക്കു​ള്ള പ്ര​ധാ​ന ബൈ​റോ​ഡാ​ണി​ത്.
പൂ​വ​ക്കാ​ട്ടു​ച്ചി​റ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​യ്ക്കും ടൗ​ണ്‍ഹാ​ള്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം വ​ഴി​യൊ​രു​ക്കും.
പ്രി​യ രാ​ജേ​ഷ്ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭമൂ​ന്നാം​ വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍

District News

ന​​ഗ​​ര​​സ​​ഭ വി​​ക​​സ​​ന സ​​മി​​തി​ നിർദേശം : റോഡിൽ ഹ​​ബ്ബ് നി​​ര്‍​മി​​ക്ക​​ണം, വെ​​ള്ള​​ക്കെ​​ട്ട് പ​​രി​​ഹ​​രി​​ക്ക​​ണ​​ം

ച​​ങ്ങ​​നാ​​ശേ​​രി: റോ​ഡി​ൽ ഹ​​ബ്ബ് നി​​ര്‍​മി​​ക്കു​​ക, ടൗ​​ണ്‍​ഹാ​​ള്‍ ന​​വീ​​ക​​രി​​ക്കു​​ക, വെ​​ള്ള​​ക്കെ​​ട്ട് ദു​​രി​​തം പ​​രി​​ഹ​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​ശ​​യ​​ങ്ങ​​ള്‍ ന​​ഗ​​ര​​സ​​ഭാ വി​​ക​​സ​​നസ​​ദ​​സി​​ന്‍റെ പൊ​​തു​​ച​​ര്‍​ച്ച​​യി​​ല്‍ ഉ​​യ​​ര്‍​ന്നു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ വി​​ക​​സ​​നസ​​ദ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യു​​ടെ പു​​തി​​യ അ​​ഞ്ചു​​നി​​ലക്കെ​​ട്ടി​​ടം ഉ​​ള്‍​പ്പെ​​ടെ കോ​​ടി​​ക​​ളു​​ടെ വി​​ക​​സ​​ന​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ന​​ട​​ന്നു​​വ​​രു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ന​​ഗ​​ര​​സ​​ഭാ ടൗ​​ണ്‍ ഹാ​​ളി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റി​​സോ​​ഴ്സ് പേ​​ഴ്സ​​ണ്‍ ഷ​​റ​​ഫ് പി. ​​ഹം​​സ, സൗ​​മ്യ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. ‌

ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ മാ​​ത്യു​​സ് ജോ​​ര്‍​ജ്, സ്ഥി​​രം​​ സ​​മി​​തി അ​​ധ്യ​​ക്ഷ​​രാ​​യ പി.​​എ. നി​​സാ​​ര്‍, ടെ​​സാ വ​​ര്‍​ഗീ​​സ്, കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ പ്രി​​യ രാ​​ജേ​​ഷ്, ഉ​​ഷ മു​​ഹ​​മ്മ​​ദ് ഷാ​​ജി, മു​​രു​​ക​​ന്‍, വി​​നീ​​ത എ​​സ്. നാ​​യ​​ര്‍, ആ​​ശ ശി​​വ​​കു​​മാ​​ര്‍, സ്മി​​ത സു​​നി​​ല്‍, അ​​രു​​ണ്‍ മോ​​ഹ​​ന്‍, ആ​​സൂ​​ത്ര​​ണ​​സ​​മി​​തി ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ രാ​​ജു ചാ​​ക്കോ, മു​​ന്‍ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​രാ​​യ ബീ​​ന ജോ​​ബി, ലാ​​ലി​​ച്ച​​ന്‍ കു​​ന്നി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

District News

നി​ര്‍​മാ​ണ​ത്തി​ൽ അ​പാ​ക​ത; റോ​ഡ് ത​ക​ര്‍​ന്നു

പെ​രു​വ: മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ടാ​ര്‍ ചെ​യ്ത റോ​ഡ് തകർന്നു. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ലെ ക​ല്ലു​മ​ട-​കാ​രി​ക്കോ​ട് റോ​ഡി​ല്‍ കാ​രി​ക്കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് ടാ​റിം​ഗ് ഇ​ള​കിത്തു​ട​ങ്ങി​യ​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ന്ന റോ​ഡ് നാ​ട്ടു​കാ​രു​ടെ​ നി​ര​ന്ത​ര അ​ഭ്യ​ര്‍​ഥ​ന​യെ ത്തുട​ര്‍​ന്ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്നു പ​ണം അ​നു​വ​ദി​ച്ചാ​ണ് ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​നം കു​റ​ച്ചാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.​ റോഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up